സെന്റ്.തോമസ് യു.പി.സ്കൂള്‍ മണിക്കടവ്
വിദ്യാലയ ചരിത്രം
ക്രിസ്തു വര്‍ഷം രണ്ടാം സഹസ്രാബ്ദം പിന്നിട്ട ഈ വേളയില്‍ മണിക്കടവ് സെന്റ് .തോമസ് യു.പി.സ്കൂള്‍ അതിന്റെ ചരിത്ര രചനയിലുടെ പുതിയൊരു വേദിയൊരുക്കുന്നു...ഈ ബ്ലോഗിലുടെ....
ഇരുപതാം നൂ റ്റാ ണ്ടി ന്റെ മധ്യ ശതകങ്ങളില്‍ കേരളിയ സമൂഹം പലവിധ രാഷ്ട്രിയ സാമൂഹ്യ മാറ്റങ്ങള്‍ക്ക് വിധേയമായി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും സ്വാതന്ത്ര്യ ലബ്ദിയും , നാട്ടുരാജ്യങ്ങളുടെ തിരോധാനവും നവകേരളപ്പിറവിയും എല്ലാംകുടി സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ അപ്രതീക്ഷിതവും മഹത്തരവു മായിരുന്നു .
നാടുവാഴിത്ത ജന്മിത്ത സമ്പ്രദായങ്ങളുടെ പിടിയില്‍ നിന്നും മോചിതരായ കര്‍ഷകജനത ഒരു നവ ലോകം കെട്ടിപ്പെടുക്കുന്ന പുറപ്പടിലായി. തങ്ങള്‍ക്കുള്ളതെല്ലാം വിറ്റുപെറുക്കി നല്ലൊരു വിഭാഗം കര്‍ഷകര്‍ തങ്ങളുടെ ഭാവി ശോഭനമാക്കുവനായി മലബാറിന്റെ മലമടക്കുകളിലേക്ക് കുടിയേറി അതിന്റെ ഭാഗമായി 1948-ല്‍ ഏതാനും കുടുംബങ്ങള്‍ മണിക്കടവിനു സമീപം വട്ട്യംതോട്ടിലെത്തി.അവരെ അനുധാവനം ചെയ്ത് മധ്യതിരുവിതാംകുറില്‍ നിന്നെത്തിയ ഏതാനും ആളുകള്‍ 1949-ല്‍ മണിക്കടവിലും ,പരിസരത്തുമായി താമസം തുടങ്ങി.ഇവിടെ തുടങ്ങുന്നു മണിക്കടവിന്റെ ചരിത്രവും.
1950 ആയപ്പോഴേക്കും മണിക്കടവും പരിസരവും അനേകം കുടുംബങ്ങളുടെ ആവാസകേന്ദ്രമായി .മതപരമായി ഇവര്‍ ക്രിസ്തീയ വിശ്വാസികളയിരുന്നു അതിനാല്‍തന്നെ അവര്‍ ആദ്യം കെട്ടിപ്പടുത്ത സ്ഥാപനം തങ്ങള്‍ക്കൊരു ആരാധനാലയമായിരുന്നു അതാണ് ഇന്നീ നാടിന്റെ തിലകക്കുറിയായി വിളങ്ങുന്ന സെന്റ് .തോമസ് ദേവാലയം..
1950-ല്‍ തുടങ്ങിയ ഈ ദേവാലയവും ,അതിലെ വൈദീകരുമാണ് പിന്നീട് മണിക്കടവിനെ വികസനത്തിന്റെയും ,പുരോഗതിയുടെയും പാതയിലേയ്ക്ക് നയിച്ചത് .അതിനു എന്തുകൊണ്ടും സഹായകമായി വര്‍ത്തിച്ചതാകട്ടെ ഈ വിദ്യാലയവും ,അതിലെ അധ്യാപകരും.
ആദ്യകാലത്ത് ഗുരുകുല സമ്പ്രദായതിലുള്ള വിദ്യാദാനമാണ് മണിക്കടവിലെ സമൂഹത്തിലും ഉണ്ടായിരുന്നത് .നെല്ലിപ്പിള്ളിയില്‍ ശങ്കരനാശാനും ഒരു കൃഷ്ണന്‍ ആശാനുമായിരുന്നു ആദ്യകാലത്ത് മണിക്കടവിലെത്തിയ ഗുരുക്കള്‍ .1954 മുതല്‍ മാനാമ്പുറം ജോര്‍ജ് മാസ്റ്ററും ,മട്ടന്നൂര്‍ നാരായണന്‍ നമ്പ്യാര്‍ മാസ്റ്ററും ഔപചാരിക വിദ്യാഭ്യാസം നല്‍കിയിരുന്നതായി രേഖപ്പെടുത്തി കാണുന്നു.
ഇക്കാലത്തൊക്കെ ബഹുമാനപ്പെട്ട വൈദീകരുടെ നേതൃത്വത്തില്‍ അംഗീകൃത വിദ്യാലയത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തി വന്നു.
ആ ശ്രമം ഫലം കണ്ടത് ബഹുമാനപ്പെട്ട ജേക്കബ് നെടുമ്പള്ളിലച്ചന്റെ പ്രത്യേക പരിശ്രമ ഫലമായിട്ടാണ് .അങ്ങനെ 1957ജൂണ്‍ 19 ന് മണിക്കടവിലെ പ്രൈമറി വിദ്യാലയം ഉദയം കൊണ്ടു .
പള്ളിയില്‍ തന്നെയാണ് ആദ്യം സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത് .19 കുട്ടികളും 2 അധ്യാപകരുമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത് .ശ്രീ.കെ .ജെ .ജോസഫ് ,ശ്രീ.വി .വി.മാത്യു എന്നിവരായിരുന്നു ആദ്യത്തെ അധ്യാപകര്‍ .ആഗസ്റ്റില്‍ വി.ഇ .മാത്യുവും ചേര്‍ന്നു .ഒന്നും,രണ്ടും ക്ലാസ്സുകള്‍ ഒരുമിച്ചാണ് തുടങ്ങിയത് .1957 ഒക്ടോബര്‍ മാസത്തോടെ കുട്ടികളുടെ എണ്ണം 116 ആയി വര്‍ദ്ധിച്ചു. അതോടെ ക്ലാസ്സുകള്‍ക്ക് ഡിവിഷന്‍ നിലവില്‍ വന്നു.ശ്രീമതി.എം.സി .അന്നമ്മ ,ശ്രീമതി.ഐ .എസ്.മേരി എന്നീ അധ്യാപകരും ചേര്‍ന്നു .
ഇപ്പോള്‍ റവ .ഫാ.മാത്യു കായംമാക്കലാണ് സ്കൂള്‍ മാനേജര്‍ .667 വിദ്യാര്‍ത്ഥികളും 21 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനും സേവനം അനുഷ്ടിക്കുന്നു.ശ്രീ.പി.ജെ.ജോസഫ് ആണ് ഇപ്പോഴത്തെ പ്രധാന അധ്യപകന്‍.