ARTS FESTIVAL

METRIC MELA AT MANIKKADAVU SCHOOL ON 10/02/2016

Thursday, 3 October 2013

കണ്ണൂർ ജില്ലാ അത് ലറ്റിക്  ചാമ്പ്യൻഷിപ്പ്  നേടിയ  സെന്റ്‌.തോമസ്‌  യു.പി. സ്കൂൾ 

ടീമിന്   സ്കൂൾ പി.ടി.എ  നല്കുന്ന ഉപഹാരങ്ങൾ  ബഹു.ഉളിക്കൽ ഗ്രാമ പഞ്ചായത്ത്‌  പ്രസിഡന്റ്‌  ശ്രീ. ബെന്നി തോമസ്‌  നല്കുന്നു .
കണ്ണൂർ ജില്ല അത് ലറ്റ്  ചാമ്പ്യൻമാരായ  സെന്റ്‌.തോമസ്‌ യു.പി. സ്കൂൾ  ടീമിന്  നല്കിയ സ്വീകരണം .
സ്കൂൾ മാനേജർ  റവ .ഫാ .മാത്യു മണിമല തരപ്പേൽ  അധ്യക്ഷ പ്രസംഗം 

നടത്തുന്നു.
സെന്റ്‌. തോമസ്‌ യു.പി. സ്കൂൾ  കുട്ടികൾക്കായി നടത്തിയ വ്യക്തിത്വ വികസന 

സെമിനാറിൽ  റവ.സി.സിസിലി എഫ് .സി .സി. ക്ലാസ്സെടുക്കുന്നു 

Wednesday, 18 September 2013

മണിക്കടവ്  സ്കൂളിൽ ഓണാഘോഷം .

മണിക്കടവ്  സെന്റ്‌. തോമസ്‌  യു.പി. സ്കൂളിൽ  ഓണാഘോഷം .

കുട്ടികളുടെ വിവിധ , ഓണക്കളികൾ ,ഓണപ്പാട്ട്  മത്സരം, പൂക്കള മത്സരം ,

ഓണ സദ്യ , തുടങ്ങിയവ സംഘടിപ്പിച്ചു ... 


Thursday, 12 September 2013






ഹൃദയം  നിറഞ്ഞ ഓണാശംസകൾ 

Tuesday, 10 September 2013

മണിക്കടവ്  സെന്റ്‌.തോമസ്‌  യു.പി. സ്കൂളിൽ  ഓണാഘോഷം ....


2013  സെപ്റ്റംബർ  13 രാവിലെ 9 :30 മുതൽ  പൂക്കളമത്സരം ...
ക്ലാസ്  അടിസ്ഥാനത്തിൽ ...
ഓണപ്പാട്ട്  മത്സരം , കുട്ടികളുടെ വിവിധ ഓണക്കളികൾ, ഓണ സദ്യ ,പായസ വിതരണം .. 

 സെന്റ്‌ .തോമസ്‌  യു.പി. സ്കൂളിന്റെ 

ഹൃദയം  നിറഞ്ഞ ഓണാശംസകൾ  ....

Sunday, 8 September 2013

മണിക്കടവ്  സെൻറ് .തോമസ്‌ യു.പി. സ്കൂളിൽ  അധ്യാപക ദിനം 
മണിക്കടവ്  സെന്റ്‌. തോമസ്‌  യു.പി. സ്കൂളിൽ അധ്യാപക ദിനം 

വളരെ സമുചിതമായി  ആഘോഷിച്ചു .സ്കൂൾ  അസംബ്ലിയിൽ 

കുട്ടികൾ  അധ്യാപകർക്ക്   പൂക്കൾ  നല്കി   ആദരിച്ചു.  തുടർന്ന് 

ആശംസാകാർഡുകൾ  കൈമാറി  .ഹെഡ് മാസ്റ്റർ  ശ്രീ. പി. ജെ .ജോസഫ്‌ 

അധ്യാപക ദിന  സന്ദേശം  നല്കി.  ക്ലാസ്അധ്യാപകർ  കുട്ടികൾക്ക് 

 മധുര  പലഹാരങ്ങൾ  വിതരണം ചെയ്തു.
പാവങ്ങളുടെ  അമ്മയെ പിഞ്ചെന്ന്  സെൻറ്.തോമസ് 
വിദ്യാർത്ഥികൾ 





പാവങ്ങളുടെ അമ്മയായ വാഴ്ത്തപ്പെട്ട  മദർ തെരേസയുടെ 

അനുസ്മരണ  ദിനത്തിൽ സെൻറ് .തോമസ്‌ യു.പി. സ്കൂളിലെ

  കുട്ടികൾ 

മാതൃകയായി.. 

തലശ്ശേരി  സമരിറ്റൻ ഹോമിലെ  വൃദ്ധ മാതാ പിതാക്കൾക്കാവശ്യമാ

യ വസ്ത്രങ്ങൾ   കുട്ടികൾ ശേഖരിക്കുകയും,അവ ക്ലാസ്  അധ്യാപകർ 

മുഖേന  സ്കൂൾ ഹെഡ് മാസ്റ്റർ  ശ്രീ. പി. ജെ .ജോസഫിനെ 

ഏല്പിക്കുകയും  ചെയ്തു. തുടർന്ന് ,സ്കൂൾ  അസ്സംബ്ലി യിൽ 

സമരിറ്റൻ ഹോം പ്രധിനിധി  സി.  ഷൈ നി  ജോർജിന്  കൈ മാറുകയും

ചെയ്തു. 

Saturday, 20 July 2013

സ്കൂൾ പർലമെന്റ് തിരഞ്ഞെടുപ്പിൽ  കുട്ടികൾ വോട്ട് രേഖപ്പെടുത്തുന്നു

Friday, 19 July 2013

സ്കൂൾ ഭാരവാഹികൾ

മണിക്കടവ്  സെന്റ്‌. തോമസ്‌  യു.പി. സ്കൂളിൽ പൊതു തിരഞ്ഞെടുപ്പ്  മാതൃകയിൽ
സ്കൂൾ പർലമെന്റ്  തിരഞ്ഞെടുപ്പ് നടത്തി ..

  സ്കൂൾ ഭാരവാഹികൾ

സ്കൂൾ ലീഡർ       : അതുല്യ പി.ആന്റോ 
ഡപ്യുട്ടി ലീഡർ     : ഗോട്സണ്‍ ടോം 
സ്കൂൾ സെക്രെടറി : അനു ജോസഫ്‌ 
ജോ:സെക്രെടറി   : മരിയ റാണി എസ്.ഡി

വിജയികൾക്ക്  അഭിനന്ദനങ്ങൾ .....

Wednesday, 17 July 2013

മണിക്കടവ്  സെന്റ്‌ .തോമസ്‌ യു. പി .സ്കൂൾ പർലമെന്റ്  തിരഞ്ഞെടുപ്പ്  ,പൊതു തിരഞ്ഞെടുപ്പ് മാതൃകയിൽ 
 തിരഞ്ഞെടുപ്പ് വിഞാപനം ,
നാമ നിർദേശ പത്രിക സമര്പ്പണം , പത്രിക പിൻവലിക്കൽ ,പ്രചരണം,ബാലറ്റ് ഉപയോഗിച്ചുള്ള വോട്ടെടുപ്പ് 
എന്നിങ്ങനെ പൊതു തിരഞ്ഞെടുപ്പ് മാതൃകയിൽ ..തുടർച്ചയായ മൂന്നാം വർഷത്തിലും ...
മണിക്കടവ്:  സെൻറ് .തോമസ്‌ യു.പി .സ്കൂൾ  മണിക്കടവ് 2013 -1 4  അധ്യയന  വർഷത്തേക്കുള്ള 

പുതിയ പി.ടി .എ  ഭാരവഹികളെ തിരഞ്ഞെടുത്തു .

പ്രസിഡണ്ടായി  ജോണ്‍സണ്‍  ചിരക്കാട്ടിനെയും ,വൈസ് പ്രസിഡന്റായി സണ്ണി പാട്ടതിലിനെയും തിരഞ്ഞെടുത്തു .

പൊതു സമ്മേളനം സ്കൂൾ മാനേജർ റവ .ഫാ .മാത്യു മണിമലതരപ്പേൽ  ഉദ്ഘാടനം ചെയ്തു.

ഹെഡ് മാസ്റ്റർ പി .ജെ .ജോസഫ്‌  സ്വാഗതവും ,പി.ടി. എ .സെക്രെടറി സ്റ്റാനി കെ.എം .നന്ദിയും പറഞ്ഞു .

Sunday, 7 July 2013

മണിക്കടവ് സെൻറ് .തോമസ്‌ യു. പി. സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി

മണിക്കടവ് സെൻറ് .തോമസ്‌ യു. പി. സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി 


മണിക്കടവ് : സെൻറ് .തോമസ്‌ യു .പി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി ആരംഭിച്ചു .സെന്റ്‌....... തോമസ്‌ ഹൈ സ്കൂൾ റിട്ട.പ്രധാനധ്യപകാനും ,പാരിഷ് കോർഡിനേറ്റരുമായ  സണ്ണി ജോസഫ്‌ പുത്തേട്ട് വിദ്യാർഥി പ്രതി നിധികൾക്ക് 
ദീപിക പത്രം നല്കി പദ്ധധി യുടെ ഉദ് ഘാടനം  നിർവഹിച്ചു .ചടങ്ങിൽ സ്കൂൾ മാനേജർ റവ .ഫാ .മാത്യു മണി മല 
തറപ്പേൽ  അധ്യക്ഷ നായിരുന്നു .വെളി മനം  സെൻറ് .സെബാസ്റ്റ്യൻ യു.പി. സ്കൂൾ ഹെഡ് മാസ്റ്റർ മാത്യൂസ്‌ മാത്യു ,പി .ടി . എ . പ്രസിഡന്റ്‌ ബേ ബി  ഇടതട്ടെൽ എന്നിവർ  ആശംസകളർപ്പിച്ചു .ഹെഡ് മാസ്റ്റർ 
ജോസഫ്‌ പി .ജെ  സ്വാഗതവും ,സ്റ്റാഫ്‌ സെക്രട്ടറി സാഗർലാൽ ഒ .എം .നന്ദിയും പറഞ്ഞു.

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ,വിവിധ ക്ലബ്ബു കളുടെയും ഉദ്ഘാടനം വെളിമാനം


മണിക്കടവ് സെൻറ് .തോമസ്‌ യു .പി .സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ,വിവിധ ക്ലബ്ബു കളുടെയും  ഉദ്ഘാടനം വെളിമാനം 
സെൻറ് .സെബാസ്റ്റ്യൻ യു .പി സ്കൂൾ ഹെഡ് മാസ്റ്റർ മാത്യൂസ്‌ മാത്യു വി . നിർവഹിച്ചു . സ്കൂൾ മാനേജർ
റവ .ഫാ .മാത്യു മണിമല തറപ്പേൽ  അധ്യക്ഷനായിരുന്നു . പി .ടി .എ .പ്രസിഡന്റ്‌ ബേ ബി  ഇടത്തട്ടേൽ ആശംസകളർപ്പിച്ചു .ഹെഡ് മാസ്റ്റർ ജോസഫ്‌  പി ജെ  സ്വാഗതവും, സ്റ്റാഫ്‌ സെക്രെടറി സാഗർ ലാൽ ഓ എം നന്ദിയും പറഞ്ഞു .കുട്ടികളുടെ നിരവധി കലാ പരിപാടികളും ഉണ്ടായിരുന്നു

ആരോഗ്യ ബോധവല്കരണ സെമിനാർ സംഘടിപ്പിച്ചു

ആരോഗ്യ ബോധവല്കരണ സെമിനാർ സംഘടിപ്പിച്ചു മണിക്കടവ്  സെന്റ്‌ .തോമസ്‌ യു. പി സ്കൂളിൽ കുട്ടികൾക്കായി  ആരോഗ്യ ബോധവല്കരണ സെമിനാർ സംഘടിപ്പിച്ചു .പുറവയാൽ ആരോഗ്യ കേന്ദ്രത്തിലെ ജിജി വർഗീസ് സെമിനാർ നയിച്ചു .ഹെഡ് മാസ്റ്റർ ജോസഫ്‌ പി.ജെ അധ്യക്ഷനായിരുന്നു .സ്റ്റാഫ്‌ സെക്രടറി സാഗർലൽ ഓ .എം .സ്വാഗതവും ,ഹെൽത്ത്‌ ക്ലുബ് കണ്‍വീനെർ ലിസി ജേക്കബ്‌ നന്ദിയും പറഞ്ഞു.

ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്   മണിക്കടവ് സെന്റ്‌.തോമസ്‌ യു .പി .സ്കൂളിൽ ലഹരി വിരുദ്ധ
സെമിനാർ സംഘടിപ്പിച്ചു .മണിക്കടവ്  സെന്റ്‌ .തോമസ്‌ ഹൈ സ്കൂൾ A D S U കണ്‍വീനെർ സെബാസ്റ്റ്യൻ എം .എം . ലഹരിവിരുദ്ധ സെമിനാർ നയിച്ചു.
ഹെഡ് മാസ്റ്റർ ജോസഫ്‌ പി .ജെ അധ്യക്ഷനായിരുന്നു .സ്റ്റാഫ്‌ സെക്രെടറി സാഗർ ലാൽ ഓ .എം .സ്വാഗതവും ,ജ്യോതിരാജ് തോമസ്‌ നന്ദിയും പറഞ്ഞു .

Tuesday, 2 July 2013

GENERAL BODY MEETING

മണിക്കടവ്  സെന്റ്‌ .തോമസ്‌  യു പി സ്കൂൾ  പി .ടി .എ .ജനറൽ ബോഡി യോഗം 

4 -7-2013 വ്യാഴാഴ്ച  ഉച്ചക്ക്  2 മണിക്ക്  സ്കൂൾ ഓഡിറോറിയത്തിൽ 

Saturday, 29 June 2013

o

മണിക്കടവ്  സെന്റ്‌. തോമസ്‌   യു. പി .സ്കൂൾ  ക്ലുബ്ബുകളുടെ   പ്രവർത്തനോദ് ഘാടനം  ജൂലൈ  5 ന് 
സ്കൂൾ ഓഡിറ്റോറിയത്തിൽ 
മണിക്കടവ് സെന്റ്‌ .തോമസ്‌ യു പി സ്കൂളിൽ ,സ്കൂൾ പാർലമെന്റ്  തിരഞ്ഞടുപ്പ്  ജൂലൈ 10 ന് 
പൊതു തിരഞ്ഞെടുപ്പ്  മാതൃകയിൽ ........ 

Tuesday, 25 June 2013

മണിക്കടവ് സെന്റ്‌ .തോമസ്‌ യു. പി. സ്കൂളിലെ 2013 -1 4 വർഷത്തെ വിദ്യാരംഗം  കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും ,സ്കൂളിലെ മറ്റു ക്ലുബ്ബുകളുടെ പ്രവർത്തനോദ് ഘടനവും   ജൂണ്‍ 2 7 ന് സ്കൂൾ ഓഡിറ്റൊരിയത്തിൽ 

Saturday, 4 May 2013

ജന്മദിനം ആഘോഷിക്കുന്ന ഞങ്ങളുടെ പ്രിയ ഹെഡ് മാസ്റ്റ ശ്രീ.എം .ഒ ജോര്ജ് സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 

Thursday, 18 April 2013

സെന്റ്‌  തോമസ്‌ ഹൈ സ്കൂൾ ഓഡിറ്റോ റിയത്തിൽ  തലശ്ശേരി അതി രൂപത കോർപ്പറേറ്റ് ഏ ജൻസി യുടെ ആഭിമുഖ്യത്തിൽ ഗുരു ദീപ്തി -അധ്യാപക സംഗമം സംഘടിപ്പിച്ചു . മണിക്കടവ് സെന്റ്. തോമസ്‌ അസി. വികാരി റവ ഫാ പീറ്റർ കൊച്ചുവീട്ടിൽ സംഗമം ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് മാനേജർ വെരി. റവ . ഫാ. ജെയിംസ്‌ ചെല്ലംകൊട്ട് ആമുഖ ഭാഷണം നടത്തി . തലശ്ശേരി ആൽഫ
ഇൻസ്റ്റിറ്റു ട്ട്  അസി. ഡായറക്റെർ  റവ . ഫാ .സാബു കൂമ്പുക്കൾ ക്ലാസ് നയിച്ചു . മേഖലയിലെ 6 6 ൽ പരം അധ്യാപകർ  ഈ സംഗമത്തിൽ പങ്കെടുത്തു 
തലശ്ശേരി അതിരൂപത കോർപറേറ്റ് ഏജൻസി മികച്ച സേവനത്തിന് നല്കുന്ന മാർ സെബാസ്റ്ത്യൻ വല്ലോപ്പിള്ളി   എക്സലൻസ്  അവാർഡ് നേടിയ ഞങ്ങളുടെ പ്രിയ ഹെഡ് മാസ്റ്റർ ശ്രീ . എം .ഒ .ജോർജ് സാറിനും ,പ്രിയ ജോസ് ചേട്ടനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ






ഗുരുദീപ്തി








സെന്റ്‌  തോമസ്‌ ഹൈ സ്കൂൾ ഓഡിറ്റോ റിയത്തിൽ  തലശ്ശേരി അതി രൂപത കോർപ്പറേറ്റ് ഏ ജൻസി യുടെ ആഭിമുഖ്യത്തിൽ ഗുരു ദീപ്തി -അധ്യാപക സംഗമം സംഘടിപ്പിച്ചു . മണിക്കടവ് സെന്റ്. തോമസ്‌ അസി. വികാരി റവ ഫാ പീറ്റർ കൊച്ചുവീട്ടിൽ സംഗമം ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് മാനേജർ വെരി. റവ . ഫാ. ജെയിംസ്‌ ചെല്ലംകൊട്ട് ആമുഖ ഭാഷണം നടത്തി . തലശ്ശേരി ആൽഫ
ഇൻസ്റ്റിറ്റു ട്ട്  അസി. ഡായറക്റെർ  റവ . ഫാ .സാബു കൂമ്പുക്കൾ ക്ലാസ് നയിച്ചു . മേഖലയിലെ 6 6 ൽ പരം അധ്യാപകർ  ഈ സംഗമത്തിൽ പങ്കെടുത്തു


Thursday, 14 March 2013

                   



                          സ്വാഗതം 

Friday, 8 March 2013


സെന്റ്‌   തോമസ്‌ യു. പി. സ്കൂള്‍ മണിക്കടവ് 

സെന്റ്. തോമസ്‌ യു. പി സ്കൂളിന്റെ      5 6 -മത് വാര്‍ഷികാഘോഷവും ,സര്‍വീസില്‍ നിന്നും വിരമിക്കുന്ന മുഖ്യാധ്യാപകന്‍ എം .ഒ . ജോര്‍ജ് ,ഓഫീസ് അറ്റന്‍ഡന്റ് പി. വി. ജോസ് എന്നിവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും തലശ്ശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ റവ. ഫാ . ജെയിംസ്‌ ചെല്ലങ്കൊട്ട് ഉദ്ഘാടനം ചെയ്തു. ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബെന്നി തോമസ്‌ അധ്യക്ഷനായിരുന്നു . 
ഇരിക്കൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ .വി. ജോസ് വാര്‍ഷിക ദിന സന്ദേശം നല്‌കി. സി. ആര്‍ .സി . കോര്‍ ഡിനേറ്റര്‍ സന്തോഷ്‌ കുമാര്‍ എന്‍ഡോവ് മെന്റ്  വിതരണം നടത്തി .  ജന്‍സി കന്നേല്‍,
പി . എം. മാത്യു ,ജോണ്‍സണ്‍ പി. ജെ ,സണ്ണി ജോസഫ്‌ ,ബേബി ഇടതട്ടെല്‍,സോഫിയ പട്ടകുന്നേല്‍ ,
മാത്യു ടി . ഒ . ,മാസ്റ്റര്‍ ഗാല്‍ഡിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു . അസി. വികാരി റവ . ഫാ . പീറ്റര്‍ 
കൊച്ചു വീട്ടില്‍ സമ്മാന വിതരണം നടത്തി .  എം. ഒ ജോര്‍ജ് ,പി . വി. ജോസ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി . സ്കൂള്‍ മാനേജര്‍ റവ. ഫാ. മാത്യു കായംമാക്കല്‍ സ്വാഗതവും ആഘോഷ കമ്മിറ്റി 
ജനറല്‍ കണ്‍വീനര്‍ സാഗര്‍ ലാല്‍ ഒ . എം നന്ദിയും പറഞ്ഞു . പൊതു സമ്മേളനത്തിനു മുന്നോടിയായി 
സ്കൂളിലെ വിദ്യാര്‍ത്തികള്‍ അവതരിപ്പിച്ച വര്‍ണശബളമായ സാംസ്‌കാരിക ഘോഷയാത്രയും ഉണ്ടായിരുന്നു . 

Tuesday, 15 January 2013

സെന്റ് .തോമസ്‌ യു.പി.സ്കൂളില്‍ കുട്ടികള്‍ക്കായുള്ള നീന്തല്‍ പരിശീലനം ആരംഭിച്ചു.
സ്കൂളില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ്‌ എസ്.എസ്.എ യുടെ ആഭിമുഖ്യത്തിലുള്ള നീന്തല്‍ പരിശീലനം നടത്തുന്നത് .35ല്‍  പരം കുട്ടികള്‍ പരിശീലനം നേടുന്നുണ്ട് .

                  ആയോധനകല പരിശീലനം 
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പരിപാടിയില്‍ ഉള്‍പ്പെടുത്തി ,    
അവര്‍ക്ക് ശാരീരികവും ,മാനസീകവുമായ കരുത്തും ധൈര്യവും വര്‍ദ്ധിപ്പിക്കുന്നതിനും ആപത്ഘട്ടത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും സഹായിക്കുന്ന കരാട്ടെ പരിശീലനം സെന്‍റ് .തോമസ്‌ യു.പി.സ്കൂളില്‍ ജനുവരി 15 ന് ബഹു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.ബെന്നി തോമസ്‌ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്‌ മെമ്പര്‍ ശ്രീമതി.ജാന്‍സി കുന്നേല്‍ അധ്യക്ഷത വഹിച്ചു.ബി .ആര്‍ .സി.
കോര്‍ഡിനേട്ടര്‍ ശ്രീ.തുളസീധരന്‍ പദ്ധതി വിശദീകരിച്ചു.ശ്രീമതി.സരസ്വതി കെ.എം.,ബേബി ഇടതട്ടെല്‍ 
സോഫി പട്ടകുന്നേല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഹെഡ് മാസ്റ്റര്‍ ശ്രീ.എം.ഓ.ജോര്‍ജ് സ്വാഗതവും ,സ്റ്റാഫ്‌ സെക്രടറി മാത്യു ടി.ഓ.നന്ദിയും പറഞ്ഞു.